"I do my things and you do yours. I am not in this world to live upto your expectations and you are not in this world to live upto mine. You are you ,and I am I and if by chance we meet each other then its beautiful. If not it can't be helped"

Thursday, 28 March 2013

just an article

ഡീസല്‍ വില എല്ലാ മാസവും കൂടും എന്ന നിലപ്പാട് കേന്ദ്ര ഊര്‍ജ്ജ മന്ത്രി വീരപ്പ മൊയ്ലി ഈയിടെ വ്യക്തമാക്കുകയുണ്ടായി. ഡീസല്‍ വില്‍പ്പന മൂലം ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഉണ്ടായ നഷ്ടം നികത്തലാണ് പ്രധാന ലക്‌ഷ്യം ..അല്ലെങ്കിലും ഭാരതത്തെ തന്നെ തീറെഴുതി കൊടുക്കാന്‍ തയാറായി നില്‍ക്കുന്ന സര്‍ദാര്ജിമാര്‍ ഭരിക്കുന്ന നമ്മുടെ നാട്ടില്‍ ഇതില്‍ കുറച്ചൊന്നും പ്രതീക്ഷിക്കേണ്ടതില്ല .നമ്മള്‍ ആഗോളവത്കരണം നടപ്പക്കികൊണ്ടിരിക്ക...ുകയാണല്ലോ. സത്യം പറയട്ടെ , സര്‍കാരിന്റെ അധികാര ധാര്‍ഷ്ട്യത്തെക്കാള്‍ എന്നെ അതിശയിപ്പിച്ചത് ജനങ്ങളുടെ നിസ്സംഗതയാണ്. ഇവിടെ എന്തുണ്ടായാലും ഞങ്ങള്‍ക്കൊന്നുമില്ല അല്ലെങ്കില്‍ വില എത്ര കൂടിയാലും താങ്ങാന്‍ തയാറാണെന്ന നിലപാടിനോട് ഒരു രീതിയിലും യോജിക്കാനാവുന്നില്ല . ഇതൊരു ജനാധിപത്യ രാഷ്ട്രമാണ്. ജനാധിപത്യം ജനങ്ങള്‍ക്ക്‌ മേലുള്ള ആധിപത്യമല്ല മറിച്ച് ജനങ്ങളുടെ ആധിപത്യമാണ്‌ എന്ന് എന്തുകൊണ്ടാണ് നാം തിരിച്ചറിയാത്തത്.നമ്മുടെ പണം ഉപയോഗിച്ചാണ് ഇവിടെ കോടിക്കണക്കിനു രൂപയുടെ അഴിമതികള്‍ നടക്കുന്നത്.ഇവിടെ നഷ്ട്ടമുണ്ടാവുന്നത് നികുതി കൊടുക്കുന്ന സാധാരണകാരന് മാത്രമാണ് . അവിടവിടായി ഉണ്ടാവുന്ന രോഷ പ്രകടനങ്ങളില്‍ ഓരോ പ്രശ്നവും കഴിഞ്ഞു പോവുന്നു .എങ്ങനെയാണ് ഇത്രെയും തണുപ്പന്‍ മട്ടില്‍ നമുക്ക് പ്രതികരിക്കാന്‍ ആവുന്നത്.എന്നാണ് ഇവിടെ ഒരു mass movement ഉണ്ടാവാന്‍ പോവുന്നത്. മനുഷ്യന്‍റെ മൗലിക അവകാശങ്ങളില്‍ പലതും നിഷേധിക്കപെട്ട ഒരു സംവിധാനത്തിലാണ് നാം ജീവിക്കുന്നത്. ഭരണകൂടത്തിനെതിരായ ഒറ്റയാള്‍ അഥവാ ചെറുസമരങ്ങള്‍ എല്ലാം തന്നെ അടിച്ചമര്‍ത്തപ്പെടുന്നു , ആശയ സംവേദനത്തിനുള്ള അവകാശം നമുക്ക് ഇന്നുണ്ടോ , ഫേസ്ബുക്കില്‍ ഒരു പോസ്റ്റിടണമെങ്കില്‍ ആദ്യം കേസ് നടത്താന്‍ കൈയില്‍ കാശുണ്ടോ എന്ന് നോക്കണം , പ്രതികരിക്കാന്‍ നമുക്കവകാശമില്ല, സമത്വം, സ്വാതന്ത്ര്യം , ചൂഷണത്തിനെതിരായുള്ള അവകാശം ഇവയൊന്നും നമുക്ക് പൂര്‍ണമായി ലഭിക്കുന്നില്ല. ഇവയെല്ലാം ലോകത്തെ ബൃഹദ് ഭരണഘടനയിലെ വരികള്‍ മാത്രമായി ഒതുങ്ങി പോവുന്നു. അതിസാമര്‍ത്ഥ്യക്കാരുടെയും , അഴിമതിക്കാരുടേയും , ദുര്‍നടപ്പുകാരുടെയും ഒരു കൂട്ടമാണ്‌ നമ്മെ ഭരിക്കുന്ന മഹാന്മാര്‍. അമേരിക്കയുടെയും മറ്റു മുതലാളിത്ത രാജ്യങ്ങളുടെയും ആശ്രിതരാണ് ഇന്ന് നമ്മള്‍. സ്വന്തം രാജ്യം എഡിബിയില്‍ നിന്നും ലോകബാങ്കില്‍ നിന്നും കടമെടുത്ത് പാപ്പരായി നില്‍ക്കുന്ന സമയത്തും കോടികള്‍ മുടക്കി വിദേശയാത്ര ചെയ്ത രാഷ്ട്രപതിയാണ് നമ്മെ ഭരിക്കുന്നത്.അത് പോലെ സ്വന്തം രാജ്യം ആകെ കടത്തില്‍ മുങ്ങിക്കിടക്കുമ്പോള്‍ മറ്റു രാജ്യങ്ങള്‍ക്ക് കോടികളുടെ സഹായം ചെയ്യുന്ന ഉദാരമായ മനസ്സിനുടമയാണ് നമ്മുടെ പ്രധാനമന്ത്രി, ആ നേരം സ്വന്തം കാര്യം നോക്കി കോടിക്കണക്കിനു രൂപ മുടക്കി തന്‍റെ ബാത്ത്റൂം നവീകരിച്ചവനാണ് നമ്മുടെ പ്ലാനിങ്ങ് കമ്മീഷണര്‍ . അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്നവരാണ് നമ്മുടെ ബ്യൂറോക്രാറ്റുകള്‍ ജനാധിപത്യത്തിന്‍റെ മൂന്നാം നെടുംതൂണായ നിയമ വ്യവസ്ഥിതിക്ക് മുന്‍പില്‍ എല്ലാവരും തുല്യരാണെങ്കിലും ചിലര്‍ കൂടുതല്‍ തുല്യരാണ്. പ്രതി ദിവസം 20 രൂപ കൊണ്ട് അഞ്ചു പേരുള്ള കുടുംബത്തിന് സുഖമായി ജീവിക്കാമെന്ന സിദ്ധാന്തം കണ്ടുപിടിച്ച് പണം കൊണ്ട് കളിക്കുന്നവരാണ് നമ്മുടെ മുഖ്യമന്ത്രിമാരില്‍ പലരും , ജനാധിപത്യത്തിന്‍റെ നാലാം നെടും തൂണായ പത്രമാധ്യമങ്ങളാണെങ്കില്‍ ഇന്ന് പക്ഷം ചേര്‍ന്ന് വാര്‍ത്തകള്‍ ആഘോഷിക്കുന്നു.ഇവരെല്ലാം ചേര്‍ന്ന് പൊടിപൊടിക്കുന്ന കാശിന്‍റെ കാല്‍ഭാഗത്തിലൊരംശം പോലും വേണ്ട ഇവിടെയുള്ള മുഴുവന്‍ ജനങ്ങളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍. രാജ്യം സാമ്പത്തിക പ്രതിസന്ധികളിലൂടെ നീങ്ങി കൊണ്ടിരിക്കുമ്പോള്‍ ഐപിഎല്ലും സിസിഎല്ലും പണം കൊണ്ട് തിമര്‍ക്കുകയാണ്. മുംബൈയിലെ തെരുവുകളില്‍ ആയിരങ്ങള്‍ ഭക്ഷണമില്ലാത്ത വയറുമായി അന്തിയുറങ്ങുമ്പോള്‍ കുറച്ചപ്പുറത്ത് നിശാക്ലബ്ബുകളില്‍ നമ്മുടെ സ്പോര്‍ട്സ് സിനിമ താരങ്ങള്‍ പെണ്‍ക്കുട്ടികളോടൊപ്പം ആടി തിമര്‍ക്കുകയായിരുന്നു ......അതിനും കുറച്ചപ്പുറത്ത് അംബാനിയുടെ ആന്‍റിലയില്‍ നമ്മുടെ രാഷ്ട്രത്തിന്‍റെ തന്നെ ഗതി നിര്‍ണയിച്ചേക്കാവുന്ന ബിസിനസ് ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. കെ കെ ഷാഹിനയും , ഇറോം ശര്‍മിളയും , ബിനായക് സെന്നും കൂടംകുളവുമെല്ലാം മറ്റാരുടെയോ പ്രശ്നങ്ങളായി നാം ചിത്രീകരിക്കുന്നത് നമ്മള്‍ ഓരോരുത്തരും നമ്മളിലേക്ക് മാത്രം ഒതുങ്ങികൂടുന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്, ഇവിടെ ആര്‍ക്കെതിരെ എന്ത് ചൂഷണമുണ്ടായാലും നമ്മുക്കൊന്നുമില്ല , ആര് എന്തഴിമതി നടത്തിയാലും നമുക്കൊന്നുമില്ല , പഞ്ചായത്ത്‌ ഓഫീസുകളിലും മന്ത്രിമന്തിരങ്ങളിലും കാര്യം നടക്കാനായി നമ്മളും കൊടുക്കും കാശ് ...... ആരെയാണ് നാം ഭയക്കുന്നത്? നാം തിരഞ്ഞെടുത്ത ഗവണ്‍മെന്‍റിനെയോ ? അതോ ലത്തിയെയും കണ്ണീര്‍വാതകങ്ങളെയും ഗ്രനേടുകളെയുമോ? എല്ലാ രംഗങ്ങളിലും അഴിമതിയും സ്വജനപക്ഷപാതവും മറ്റനേകം ജീര്‍ണതകളും അതിന്‍റെ പാരമ്യത്തിലെത്തി നില്‍ക്കുന്നു....നിത്യോപയോഗ സാധനങ്ങള്‍ക്ക് താങ്ങാനാവാത്ത വില , കുടിവെള്ള പ്രശ്നം , ഗ്യാസില്ല , വൈദ്യുതി ഇല്ല , സാധാരണകാരുടെ ജീവിതം ദുസഹമായി തീര്‍ന്നിരിക്കുന്നു... ഇതിനെല്ലാം പുറമേ ഗവണ്‍മെന്‍റ് സ്പോണ്‍സര്‍ ചെയുന്ന ബലാല്‍സംഗങ്ങളും അതുമൂലമുണ്ടാവുന്ന അരക്ഷിതാവസ്ഥയും.... ഇപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ നാം ഇനി എപ്പോഴാണ് പ്രതികരിക്കുക ?

Monday, 14 January 2013

ജ്വാലാമുഖി

                                      
मरो  परन्तु  यों मरो  कि याद  जो  करे  सभी।
 
हुई न यों सु-मृत्यु तो वृथा मरे, वृथा जिए,
 
मरा नहीं वहीं कि जो जिया न आपके लिए।
 
यही पशु-प्रवृत्ति है कि आप आप ही चरे
 
 
वही मनुष्य है कि जो मनुष्य के लिए मरे। 
 
-മനുഷ്യനെ മൃഗത്തില്‍ നിന്ന് വേര്‍തിരിക്കുന്ന ഏറ്റവും വലിയ കാര്യം മനുഷ്യത്വമാണ്‌.മനുഷ്യത്വത്തെ പ്രതിപാദിച്ച് ഹിന്ദി സാഹിത്യം കണ്ട മഹാനായ കവികളില്‍ ഒരാളായ മൈഥിലി ശരണ്‍ ഗുപ്ത കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയ ഒരു കവിതയാണിത്.മനുഷ്യരാശിക്കു വേണ്ടി മരിക്കാന്‍ പോലും തയാറായിട്ടുള്ളവനാണ് മനുഷ്യന്‍ എന്ന് അന്ന് കവി പറഞ്ഞു.വര്‍ഷങ്ങള്‍ക്കു ശേഷം കവിതയെ അന്വര്‍ത്ഥമാക്കും വിധം ഒരു സംഭവം അരങ്ങേറി.മാനവരാശിക്കു വേണ്ടി അനേകായിരം ജനങ്ങള്‍ക്ക്‌ വേണ്ടി സ്വന്തം ജീവനു പോലും വില കല്പിക്കാതെ ; ഒരു 28 കാരി അഫ്സ്പ എന്ന കൊലപാതകിയായ നിയമത്തിനു നേരെ , പണ്ട് ഭാരതത്തിനു സ്വാതന്ത്ര്യം നേടിത്തന്ന അഹിംസ ആയുധമാക്കി സമരമാരംഭിച്ചു. സ്വാതന്ത്ര ഭാരതം കണ്ട ഏറ്റവും വലിയ ദേശസ്നേഹിയായ ആ പെണ്‍കുട്ടിയെ ദേശദ്രോഹി എന്ന് ആക്ഷേപിച്ചു സൈന്യം തടവിലാക്കിയപ്പോള്‍ ഭാരതത്തിലെ ജനങ്ങള്‍ ഒന്നടങ്കം ഒരു നിമിഷത്തേക്കെങ്കിലും തലക്കുനിച്ചു. യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു ആ പെണ്‍ക്കുട്ടി ചെയ്ത കുറ്റം , എല്ലാവരും പ്രതികരിക്കാന്‍ ഭയന്ന് നിന്ന സാഹചര്യത്തില്‍ പ്രതികരിച്ചതോ അതോ ജീവിക്കാനുള്ള നാണക്കേട്‌ കൊണ്ട് ആത്മഹത്യ ചെയാതിരുന്നതോ? ഭരണകൂടത്തെ ഭയന്ന് ഓടിയോളിച്ചവരുടെ കൂട്ടത്തില്‍ അവള്‍ പെടില്ല,പിടിക്കപ്പെട്ടപ്പോള്‍ മാപ്പുസാക്ഷിയായവരുടെ കൂട്ടത്തിലല്ല അവളുടെ സ്ഥാനം,എന്തിനു അധികാര മോഹം കൊണ്ട് സമരം നയിക്കുന്ന അന്നഹസാരയുടെ കൂട്ടത്തിലും അവള്‍ പെടില്ല , അവള്‍ക്കു എ സി സമരപന്തലോ ,കുത്തകകളുടെ സഹായമോ,ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയോ ഇല്ല ആകെ കൈമുതലായുള്ളത് ജനാധിപത്യത്തിലും അഹിംസയിലും ഉള്ള വിശ്വാസവും ,ആയിരക്കണക്കിന് ജനങ്ങളുടെ സ്നേഹവും പ്രാര്‍ത്ഥനയുമാണ്‌.അവള്‍ ധീരയായ ഒരു വിപ്ലവകാരിയാണ് ,തന്റെ ജീവിതത്തിന്‍റെ ഒരു വലിയ ഭാഗം തന്റെ നാട്ടിലെ ജനങ്ങളുടെ നന്മക്കു വേണ്ടി ചിലവഴിച്ച ഭാരതത്തിന്‍റെ ഉദിച്ചു നില്‍ക്കുന്ന നക്ഷത്രം, ആ പെണ്‍കുട്ടിയാണ് ഇറോം ഷര്‍മിള ,മണിപ്പൂരുക്കാരുടെ ഉരുക്ക് വനിത.


ഇറോം സമരം തുടങ്ങി വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങളുടെ ഹിന്ദി അധ്യാപകന്‍ ഈ കവിത കഴിഞ്ഞവര്‍ഷം ഞങ്ങളെ പഠിപ്പിക്കുമ്പോള്‍ ഇരോമിനെക്കുറിച്ച് പ്രതിപാദിച്ചിരുന്നു "ഇതാര്?"എന്ന ചോദ്യം മനസ്സില്‍ വെച്ച് അന്ധാളിച്ചു നില്‍ക്കുന്ന കുട്ടികളോട് ഇറോമിനെ കുറിച്ച് എത്രപേര്‍ക്കറിയാം എന്ന് ചോദിച്ചപ്പോള്‍ കൈ പോക്കിയവരുടെ എണ്ണം മൂന്ന് -ഇത് ഇന്ത്യന്‍ യുവത.
ഇറോമിനെക്കുറിച്ച് എന്തറിയാം എന്നെന്നോട് ചോദിച്ചാല്‍ എനിക്കൊരുപാടൊന്നും പറയാനില്ല.ഏറിയാല്‍ ഒരു അഞ്ചു മിനിറ്റ് പറയാനുള്ളത് കാണും.എന്നാല്‍ എനിക്ക് ഇതെല്ലാം അറിയാം "അവള്‍ വ്യത്യസ്തയാണ് , ചരിത്രം സൃഷ്ടിച്ചവളാണ്,തിരുത്തിയവളാണ്, ജ്വാലമുഖിയാണ്. കോടിക്കണക്കിന് മനുഷ്യര്‍ ജീവിക്കുന്ന ഈ ലോകത്ത് മനുഷ്യന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറായ അപൂര്‍വ്വം പേരില്‍ ഒരാളാണ് ഇറോം." ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിക്കുന്ന ലെഫ്റ്റനന്‍റ് കേണല്‍മാരുടെയും , ഇന്ത്യയെ തന്നെ തീറെഴുതി കൊടുക്കാന്‍ തയാറായി നില്‍ക്കുന്ന സര്‍ദാര്‍ജിമാരുടെയും കമ്മ്യൂണിസ്റ്റ്‌കാരായ ഡാങ്കെമാരുടെയും നാട്ടില്‍ ജനങ്ങള്‍ക്ക്‌ വേണ്ടി സ്വാര്‍ത്ഥതയില്ലാതെ സ്വന്തം കാര്യത്തെ കുറിച്ചാലോചിക്കാതെ പ്രവര്‍ത്തിക്കാന്‍ തയ്യാറായ ഒരാളെങ്കിലുമുണ്ട് എന്ന് ചിന്തിക്കുമ്പോഴുണ്ടാവുന്ന സന്തോഷവും സംതൃപ്തിയുമാണ് ഇറോം എനിക്ക്.പത്തു വര്‍ഷത്തിലേറെയായി അവള്‍ നിരാഹാരത്തിലാണ് . ജനാധിപത്യ ഭാരതത്തിലെ ജനങ്ങള്‍ എതിര്‍ക്കുന്ന നിയമത്തിനെതിരെ. അഫ്സ്പ-സൈനികര്‍ക്ക് എല്ലാം പതിച്ചു നല്‍ക്കുന്ന നിയമം. അപരാധികളെ വധിച്ചതിനായിരുന്നില്ല ഇരോമിന് രോഷം . നിരപരാധിയായ 62 -കാരിയെയും ധീരത അവാര്‍ഡ്‌ ലഭിച്ച 18 -കാരിയെയും തുടങ്ങി സൈന്യം അധികാരം ദുര്‍വിനിയോഗം ചെയ്തു കൊന്ന പാവങ്ങള്‍ക്കും വേണ്ടിയായിരുന്നു. അവള്‍ക്കു പിന്നില്‍ അണിനിരക്കാന്‍ അന്ന ഹസാരെയെപ്പോലെ ആയിരങ്ങളൊന്നും ഉണ്ടായിരുന്നില്ല,കാരണം മധ്യ വര്‍ഗത്തിന് താത്പര്യമുള്ള ഒരു വിഷയമായിരുന്നില്ല അഫ്സ്പ.സമരം ചെയ്യാന്‍ എ സി പന്തലുകളോ വലിയ മൈതാനിയോ ഇല്ല, ആകെ കൈമുതല്‍ ജനങ്ങള്‍ക്ക്‌ അവരോടുള്ള സ്നേഹം മാത്രമായിരുന്നു.എന്നിട്ടും മനുഷ്യനായി ജനിച്ച് മനുഷ്യനായി ജീവിക്കാനുള്ള പോരാട്ടത്തില്‍ അവള്‍ ഭാഗമായി.റോബര്‍ട്ട്‌ ഫ്രോസ്റ്റിന്‍റെ റോഡ്‌ നോട്ട് ടെക്കനില്‍ പറയുന്ന പോലെ അധികമാരും നടക്കാത്ത നടക്കാന്‍ ആഗ്രഹിക്കാത്ത കാഠിന്യമുള്ള പ്രതിഭാസത്തിന്‍റെ ഭാഗമാവാനായിരുന്നു ഇറോമിന്‍റെ വിധി.


ആന്തരികാവയവങ്ങള്‍ നശിച്ച് ആര്‍ത്തവം നിലച്ച് ആരോഗ്യം ക്ഷയിച്ച് നില്‍ക്കുന്ന ഇറോമിന് ഇത്രയെല്ലാം ചെയ്തത് സ്വന്തം നാട്ടിലെ ജനങ്ങള്‍ക്ക്‌ വേണ്ടിയായിരുന്നു.ഒരു സാധാരണകാരിയായ ഇറോമിന് ഇന്നും ഇത്ര കാലത്തിനു ശേഷവും അധികാരമോ പിന്തുടര്‍ച്ചക്കാരോ പണമോ ഒന്നുമില്ലാതെ ഇത്ര മാത്രം ചെയ്യാന്‍ സാധിക്കുമെങ്കില്‍ നമുക്കെല്ലാവര്‍ക്കും കൂടി ശ്രമിച്ചാല്‍ ഇവിടെ നിന്ന് എല്ലാ തരത്തിലുമുള്ള അനീതികളും തുടച്ചു നീക്കനാവില്ലേ? എന്ന്നു മാത്രമാണ് എനിക്ക് ചോദിക്കാനുള്ളത്.
ഇവിടെ ഇറോം വിരുദ്ധരുണ്ടാകാം ,ഇറോമിനെ CIA ഏജെന്‍റ് എന്ന് വിളിക്കുന്നവരുണ്ടാകാം, ക്രിസ്ത്യന്‍ സമുദായത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവളെന്നും "converted christian " എന്നും വിളിക്കുന്നവരുണ്ടാവാം .ഇവരോടെല്ലാം എനിക്ക് ചോദിക്കാനുള്ളത് ഇത്ര മാത്രമാണ് -കുടുംബത്തെ ഉപേക്ഷിച്ച്‌ ,സ്വന്തം കാര്യങ്ങള്‍ ഉപേക്ഷിച്ച്‌ ,അടിസ്ഥാനമായ ഭക്ഷണം വരെ ഉപേക്ഷിച്ച്‌ പോരാടാന്‍ നിങ്ങള്‍ തയ്യാറാണോ? ആണെങ്കില്‍ നിങ്ങളെ ഞാന്‍ അംഗീകരിക്കാം .


ഇറോമുകള്‍ ഇല്ലാത്ത ഇറോമുകള്‍ വേണ്ടാത്ത ,മനുഷ്യര്‍ സ്നേഹത്തോടെ കഴിയുന്ന ഒരു ലോകമാണ് നാമെല്ലാം വിഭാവനം ചെയ്യുന്നത് .
ഇന്ന് ഇറോമുകള്‍ ഉണ്ടായാലേ നാളെ അങ്ങനെയുള്ള ഒരു ലോകത്തെ സ്വപ്നം കാണാനെങ്കിലും നമുക്ക് സാധിക്കൂ
.ജനാധിപത്യം പണാധിപത്യമാവുന്ന ഈ ലോകത്ത് ജീവിക്കാനുള്ള പ്രതീക്ഷ നല്‍കുന്നത് ഇറോമിനെ പോലെയുള്ളവരാണ്‌
.ഇറോം ഈ കാലത്തിന്‍റെ അനിവാര്യതയാണ്.
ഇറോം വിജയിയാണ് .
ചരിത്രം സൃഷ്ടിച്ചവരുടെയും,മാറ്റിയെഴുതിയവരുടെയും,നയിച്ചവരുടെയും പുസ്തക താളുകളില്‍ ഇറോം ഉദിച്ചു നില്‍ക്കുന്ന നക്ഷത്രമായി തന്നെ തുടരും.
അവള്‍ അനശ്വരയാണ് അതുകൊണ്ട് തന്നെ അനശ്വരയായ ഒരേടായി,
കാലത്തെ അതിജീവിച്ച തുറന്ന പുസ്തകമായി ,
മനുഷ്യന് പ്രചോദനം നല്‍കി കൊണ്ട് ,
ജീവിതത്തെ ജീവിതം കൊണ്ട് നേരിടാന്‍ പഠിപ്പിച്ചു കൊണ്ട്
ഇറോം നിലനില്‍ക്കും .......
മനുഷ്യരാശിയുടെ അന്ത്യം വരെ ..............................

Sunday, 13 January 2013

കെവിന്‍ കാര്‍ട്ടെര്‍

1993ല്‍ സുഡാനിലുണ്ടായ ക്ഷാമത്തിന്റെ ഏറ്റവും ഭീകരമായ ചിത്രം നമുക്ക് സമ്മാനിച്ചത് കെവിന്‍ കാര്‍ട്ടെര്‍ എന്ന ഫോട്ടൊഗ്രാഫെര്‍ ആയിരുന്നു .ലോകത്തെ മുഴുവന്‍ ഞെട്ടിച്ച , മനുഷ്യ മനസാക്ഷിയെ ചോദ്യം ചെയ്ത , ഇത്തരം ഭീകരതകള്‍ ഇനി ആവര്‍ത്തിക്കപ്പെടരുതെന്ന സന്ദേശം നല്‍കിയ ഈ ഫോട്ടോയുടെ സൃഷ്ടാവിന് സമൂഹം പകരം നല്‍കിയത് മരണമായിരുന്നില്ലേ?1994 ലെ പുലിസ്റ്റര്‍ പ്രൈസ്‌ ജേതാവായ തെക്കേ ആഫ്രിക്കകാരനായ പത്രഛായാഗ്രഹകനാണ് കെവിന്‍ കാര്‍ട്ടര്‍ (സെപ്റ്റംബര്‍ 13, 1960 ജൂലൈ 27, 1994).കെവിന് ഈ ചിത്രത്തിന്റെ പേരില്‍ അഭിനന്ദനങ്ങളേക്കാളേറെ കിട്ടിയത് കുറ്റപ്പെടുത്തലുകളായിരുന്നു. ആ കുട്ടിയെ കഴുകന് കൊടുത്ത് ചിത്രമെടുത്തതിനെതിരെ ലോകത്തുള്ള എല്ലാവരും പ്രതികരിച്ചു. പുലിസ്റ്റര്‍ പ്രൈസിന് അര്‍ഹമായെങ്കില്‍ കൂടി കാര്‍ട്ടെറെ ഇവ ഒത്തിരി വേദനിപ്പിച്ചിരുന്നു എന്ന് വേണം നാം മനസിലാക്കാന്‍. അതുകൊണ്ടാണല്ലോ മുപ്പത്തിനാലാം വയസ്സില്‍ അദ്ദേഹം നമ്മോടു യാത്ര പറഞ്ഞത്.മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ് കെവിന്റെതെന്നു ഭൂരിഭാഗം പേരും വിലയിരുത്തി. കെവിന്‍ കുട്ടിയെ രക്ഷിച്ചില്ലെന്നു പലരും കരുതി. കുറ്റപ്പെടുത്തലുകള്‍ അയാളെ ഒരുപാടു വേട്ടയാടി.പക്ഷെ കെവിന്‍ ഫോട്ടോയെടുത്തു കഴിഞ്ഞപ്പോഴേക്കും ആ കഴുകന്‍ പറന്നകന്നിരുന്നു എന്ന് അദ്ദേഹ ത്തിനോപ്പമുണ്ടായിരുന്ന ദക്ഷിണാഫ്രിക്കന്‍ ഫോട്ടൊഗ്രാഫെര്‍ വ്യക്തമാക്കിയിട്ടുണ്ട്.അതു മാത്രമല്ല ഭക്ഷണം വാങ്ങാനുള്ള തിരക്കില്‍ പെട്ട് രക്ഷിതാക്കള്‍ കുട്ടികളെ ഉപേക്ഷിച്ചു പോയ നേരമായിരുന്നു അത്.പിന്നീട് അവര്‍ തിരിച്ചു വന്നു കുട്ടിയെ കൊണ്ടുപോയെന്നും ഇദ്ദേഹം വെളിപ്പെടുത്തി.
അന്നേ ദിവസം കെവിനെഴുതിയ ഡയറിക്കുറിപ്പുകളില്‍ നിന്ന് ചില ഭാഗങ്ങളിതാ ‘പ്രിയപ്പെട്ട ദൈവമേ.. ഒരു കാരണവശാലും ഞാന്‍ ഭക്ഷണം വെറുതെ കളയില്ല ; എത്ര വയര്‍ നിറഞ്ഞിരിക്കുകയാണെങ്കിലും എത്ര ചീത്ത ഭക്ഷണമാണെങ്കിലും.ഈ കൊച്ചുകുട്ടിയെ എന്നും സംരക്ഷിക്കാനും നയിക്കാനും പട്ടിണിയില്‍ നിന്ന് അകറ്റി നിര്‍ത്താനും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു . സ്വന്തം കാര്യങ്ങളെക്കാള്‍നമുക്ക് ചുറ്റുമുള്ള ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ എല്ലാവര്‍ക്കും സാധ്യമാകണേ. ഈ ചിത്രം അതിനു പര്യാപ്തമാവുന്ന ഒന്നാവണേ. ഇതിനെ ഒരിക്കലും നശിപ്പിക്കരുതേ.’
ഇങ്ങനെ എഴുതിയ കെവിന്‍ മനുഷ്യത്വമില്ലാത്തവനാണെന്ന് നാം എങ്ങനെ ഉറപ്പിച്ചു. എന്തായാല്ലും വിമര്‍ശനങ്ങള്‍ താങ്ങാനാവാതെ വന്നപ്പോള്‍ കെവിന്‍ എഴുതി’ഞാന്‍ മാനസികമായി തകര്‍ന്നു.. ഫോണ്‍ ഇല്ല.. വാടക കൊടുക്കാന്‍ പണമില്ല.. കുട്ടികളുടെ ആവശ്യത്തിനു പണമില്ല ! കടം വീട്ടാന്‍ പണമില്ല.. പണം!!!! മുറിവേറ്റതും പട്ടിണികാരുമായ കുട്ടികളുടെ മരണ ദൃശ്യങ്ങള്‍, മൃതദേഹങ്ങള്‍,ദേഷ്യം,വേദന………..എല്ലാം എന്നെ വേട്ടയാടുന്നു. ഞാന്‍കേന്നിനോടോത്തു ചേരുവാന്‍ പോവുന്നു ……..ഞാന്‍ അത്ര ഭാഗ്യവാനാണെങ്കില്‍’ .ഇത് അദ്ദേഹത്തിന്റെ അവസാന കുറിപ്പായി ………ആത്മഹത്യാ കുറിപ്പ്.
1980 കളുടെ മധ്യത്തില്‍ ദക്ഷിണാഫ്രിക്കയില്‍ ഉണ്ടായിരുന്ന നെക് ലെസിംഗ് വധശിക്ഷ ആദ്യമായി പുറം ലോകത്തെ കാണിച്ച, വര്‍ണ വിവേചനത്തിനെതിരെ പ്രവര്‍ത്തിച്ച 4 ഫോട്ടൊഗ്രാഫെര്‍മാരുടെ സംഘടനയിലെ അംഗമായ കെവിന്‍ മുപ്പത്തിനാലാം വയസ്സില്‍ ജീവിക്കാനുള്ള നാണക്കേട് കൊണ്ട് ആത്മഹത്യ ചെയ്തു. ആത്മഹത്യ ചെയ്തതിനു ശേഷം ഇന്നും നാം കെവിനെ കുറ്റപ്പെടുത്തികൊണ്ടേയിരിക്കുന്നു.അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ചോ മരണത്തെക്കുറിച്ചോ അറിയാന്‍ താല്പര്യം കാണിക്കാതെ നാം അദ്ദേഹത്തെ ക്രൂശി ച്ചുകൊണ്ടേയിരിക്കുന്നു.
കെവിന്‍ ഇതാണോ അര്‍ഹിച്ചിരുന്നത് ?
സമൂഹം ഇതാണോ കെവിന് നല്‍കേണ്ടിയിരുന്നത് ?

മാപ്പ്


2002ല്‍  പാകിസ്താനില്കൂട്ട ബലാല്സംഗം ചെയ്യപ്പെട്ട മുക്തരന്മയി എന്നാ യുവതിയെക്കുറിച്ച് കുറച്ചു കാലം മുന്പ് വായിച്ചപ്പോള്നാം എത്ര മാത്രം സുരക്ഷിതരാണ്എന്നതോര്ത്ത് അഭിമാനം കൊണ്ടിരുന്നു. എന്നാല്ഇന്ന് ലജ്ജ തോന്നുന്നു. അടിസ്ഥാന  വിദ്യാഭ്യാസം  പോലും കിട്ടിയിട്ടില്ലാത്ത ഏതൊക്കെയോ ഗ്രാമമുഖ്യന്മാരുടെ അന്ധവിശ്വാസമായി , നമ്മുക്ക് ആദ്യതേത്തിനെ കാണാം.എന്നാല്ഇന്ന് നമ്മുടെ നാട്ടില്സംഭവിക്കുന്ന മൂല്യച്യുതിക്ക് എന്ത് കാരണമാണ് നമുക്ക് നല്കാനാവുക. സാക്ഷരത കൂടിപോയതിന്റെ കുഴപ്പമാണോ ? അതോ എല്ലാ ഭാരതീയരും എന്റെ സഹോദരി സഹോദരന്മാരാണ് എന്ന് പ്രതിജ്ഞ ചൊല്ലുന്നതിന്റെ കുഴപ്പമാണോ ?
 
യു എന്സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം സ്ത്രീകള്ക്കെതിരെയുള്ള ആക്രമണങ്ങളുടെ എണ്ണം എടുക്കുമ്പോള്ഇന്ത്യക്ക് അഭിമാനിക്കാന്വകയുണ്ട് ഒട്ടും മോശമല്ലാതെ 50 താം  സ്ഥാനത് തന്നെ നമ്മളുണ്ട്. കാമഭ്രാന്തന്മാരുടെ എണ്ണം നാള്ക്കുനാള്വര്ധിച്ചു വരുന്നത് കൊണ്ട് അടുത്ത കൊല്ലം തന്നെ നമ്മുക്ക് സ്ഥാനം മെച്ചപ്പെടുത്താനുള്ള സാഹചര്യവുമുണ്ട്
.
വര്ഷം നാമിത് എത്രാമത്തെ തവണയാണ് കേള്ക്കുന്നത്. വീടുകളില്‍ , സ്കൂളുകളില്‍ ,ഓടി കൊണ്ടിരിക്കുന്ന ട്രെയിനില്അവസാനം ബസ്സില്വരെ കയറാന്ഭയക്കേണ്ട അവസ്ഥ . ആരെയെല്ലമാണ് സംശയിക്കേണ്ടത് അപരിചിതരെ? കൂട്ടുകാരെ ? അധ്യാപകനെ ? സഹോദരനെ ? അച്ഛനെ ?...........ആരെയാണ് വിശ്വസിക്കുക \????  22172 ബലാത്സംഗ കേസുകളാണ് ഇന്ത്യയില്കഴിഞ്ഞ വര്ഷം മാത്രം റിപ്പോര്ട്ട് ചെയ്യപെട്ടത് .........ഇവരെല്ലാം ചെയ്ത ഒരേയൊരു തെറ്റ് സ്ത്രീയായി പിറന്നു എന്നതും. 22172 കേസുകളില്ആകെ ഒന്നോ രണ്ടോ എണ്ണം മാത്രം വലിയ പ്രശ്നമാവുന്നു .....ചര്ച്ച ചെയ്യപ്പെടുന്നു ...കോളിളക്കം സൃഷ്ടിക്കുന്നു ........പിന്നെ  പെട്ടന്ന് അപ്രത്യക്ഷമാവുന്നു. ആകെ നഷ്ടം പെണ്കുട്ടിക്കും അവളുടെ കുടുംബത്തിനും. മൊത്ത ലാഭം രണ്ടു പേര്ക്ക്
 
1)
മാധ്യമങ്ങള്‍ : ഒരാഴ്ചത്തേക്ക് ആഘോഷമായി .......ബ്രെകിംഗ്ന്യൂസുക്കളുടെ പോടീ പൂരം , കുത്തനെ ഉയരുന്ന റേറ്റിംഗ്

2)
രാഷ്ട്രീയക്കാര്‍: ഒരാഴ്ചത്തേക്ക് ഭരണപക്ഷത്തിരിക്കുനവന്നെ ചളി വാരിയെറിയാന്ഒരായുധം
............

അപ്പൊ ഇങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പ് ......ഇനി എന്ത് ചെയ്യാന്സാധിക്കും എന്നാ ചോദ്യത്തിനു മറുപടിയായി കേള്ക്കുന്നത് യൂണിഫോം ധരിക്കാത്ത പെണ്പോലിസിനെ എല്ലാ പൊതു സ്ഥലങ്ങളിലും സംരക്ഷണത്തിനായി വെക്കണം എന്നതാണ് .......സംരക്ഷകരെ ആര് സംരക്ഷിക്കും എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു  ...........രണ്ടാമത്തെ ഓപ്ഷന്വധശിക്ഷയാണ് ....അത് നടപ്പിലാകുകയാണെങ്കില്ആദ്യം ശിക്ഷിക്കപെടുക കാശ്മീരിലെയും മനിപൂരിലെയും ഇന്ത്യന്സൈനികരാണ്
............................................

വരാനുള്ളത് വഴിയില്തങ്ങില്ലല്ലോ ? ഇനിയിപ്പോ കാത്തിരുന്നു കാണാം എന്താണ്ഉണ്ടാവുക എന്ന് !!!!!!.........................എങ്ങനെയാണ് മനുഷ്യര്‍ക്ക്‌ ഇത്ര മാത്രം വലിയ ക്രൂരത ചെയ്യാന്‍ ആവുന്നത് ..........
ലജ്ജിക്കുന്നു ഞാന്‍ കൂടി അംഗമായ ഈ സമൂഹത്തെ കുറിചാലോചിച്ച് .......................
വിട ...........പ്രിയ സഹോദരി ....
മാപ്പ് ..............................

പലസ്തീന്‍


 പലസ്തീന്‍  എന്ന രാജ്യത്തിലെ  ആദിമ  നിവാസികള്‍  അമോരിറെസ്  , കനമിറെസ്  എന്നിവരായിരുന്നു .അന്ന്   ജൂതര്‍  ഫെരോവയുടെ  അടിമതത്തിലുള്ള    ഒരു  ചെറിയ  വിഭാഗമാണ്‌ അവിടെ  നിന്നും  യഹൂദരെ  മോചിപിച്ച് ജോഷ്വ , മോഷ  എന്നീ   പ്രവാചകന്മാര്‍  അവരെ  അവരുടെ  വാഗ്ദത്ത ഭൂമിയായ  പലസ്തീനിലെക്ക്  കൊണ്ട്  വന്നു.എന്നിട്ടവിടുത്തെ ജനവിഭാഗങ്ങളായിരുന്ന ഫിലിസ്ത്യരെ തോല്പിച്ച് അവര്‍ കാനന്‍ ദേശം  ഭരിക്കാന്‍  തുടങ്ങി 
എന്നാല്‍ അധികം  വൈകാതെ  തന്നെ  അവരുടെ  കെട്ടുറപ്പും  മറ്റും  തകര്‍ന്നു .......പേര്‍ഷ്യകാരുടെയും  ബാബിലോനിയരുടെയും  അക്രമം  ചെറുത്‌  നില്ക്കാന്‍  സാധിക്കാതെ  ജൂതന്മാര്‍ പലായനം  ചെയ്യേണ്ടി  വന്നു.പിന്നീട്  വര്‍ഷങ്ങളോളം  അവര്‍  പലായനം  തുടര്‍ന്നു. ഒരു  രാജ്യത്തും  അവര്‍  അംഗീകരിക്കപ്പെട്ടില്ല അവസാനമായി അവര്‍  അഭയം  തേടിയ  ജെര്‍മനിയില്‍ നിന്നും  അവര്‍  നിഷ്കരുണം കൊല  ചെയ്യപ്പെട്ടു. ഈ ജൂത വിരുദ്ധ വികാരം ആന്റി  സെമിടിസം  എന്ന്  അറിയപ്പെട്ടു.

ഈ  കാലത്താണ്  തെയോടെര്‍ ഹെര്ശേല്‍  എന്ന  എഴുത്തുകാരന്‍  "ദി  ജ്യൂയിഷ് സ്റ്റേറ്റ്" എന്ന  പുസ്തകം  എഴുതുന്നത്.ഇത്  ജൂതന്മാരുടെ സ്വന്തം  ഭൂമിയായ  കാനന്‍  ദേശത്തേക്ക്  തിരിച്ചു  പോവാന്‍  ആഹ്വാനം  ചെയ്തു.ഇദ്ദേഹത്തിന്റെ  പിന്തുടര്‍ച്ചക്കാര്‍  സിയോനിസ്റ്റുകള്‍ എന്ന്  അറിയപ്പെട്ടു.അവര്‍  ജൂതരാഷ്ട്രത്തില്‍   വിശ്വസിക്കുന്നവരാണ്.

പിന്നീട്  ബ്രിട്ടന്റെയും അമേരിക്കയുടെയും  സഹായത്തോടെ  അവര്‍  കാനന്‍  ദേശം  സ്ഥിതി  ചെയ്യുന്ന പലസ്തീനിലേക്ക്  കുടിയേറി.ഇത്  അവിടെ കാലങ്ങളോളം നിവസിച്ച  അറബികള്‍ക്ക്  സഹിക്കാനായില്ല. അവര്‍ യുദ്ധം തുടങ്ങി.എന്നാല്‍  ജൂതന്മാര്‍ക്ക്  പല  വിദേശ  ശക്തികളുടെയും സഹായം  ഉണ്ടായിരുന്നു.അങ്ങനെ  വെറും  75000 ത്തോളം  പേരെ  വെച്ച്  ജൂത  രാഷ്ട്രം  സ്ഥാപിക്കപ്പെട്ടു.പാലായനത്തിനു  അറുതി  വന്നു. യുദ്ധം കനത്തപ്പോള്‍ 1947 നവംബറില്‍  ഐക്യരാഷ്ട്രസഭ  പലസ്തീന്‍  ഇസ്രയേല്‍ എന്ന്  രണ്ടു  രാജ്യമായി  ആ  പ്രദേശത്തെ  വിഭജിക്കാന്‍  തീരുമാനിച്ചു .എന്നാല്‍  ഇതിനു  പലസ്തീന്‍  തയ്യാറായിരുന്നില്ല .രാജ്യം  മുഴുവന്‍  അവര്‍ക്ക്  വേണമെന്ന്  അവര്‍  അവകാശപെട്ടു എന്നാല്‍ ഈ  ആവശ്യം   അംഗീകരിക്കപെട്ടില്ല.1948 മെയ്‌15 നു  അങ്ങനെ   ഇസ്രയേല്‍  ഉണ്ടായി 

ഇനി  എന്‍റെ  വീക്ഷണങ്ങള്‍ ;
1.ഇവിടെ  ഇപ്പോള്‍  നിലനില്‍ക്കുന്നത്  തിരിച്ചറിയലിന്റെ  പ്രശ്നമാണ്  , നൂറ്റാണ്ടുകളായുള്ള  പീഡനത്തിനും  അവഗണനക്കുമൊടുവില്‍  സ്വന്തം  അസ്ഥിത്വം  ഇസ്രയെലിലൂടെ തിരിച്ചു  പിടിച്ച  ഇസ്രായേലികള്‍ക്ക്  പലസ്തീനുകാരുടെ  അഥവാ  പലായനം  ചെയ്യുന്നവന്‍റെ  വേദനയും വിഹ്വലതകളും  മനസിലായില്ല  എന്നത്  വിരോധാഭാസം 
2.ഇന്ന്  ലോകത്തെ  മൊത്തം  ജനസംഖ്യയുടെ  0.2% മാത്രമാണ്  ജൂതന്മാര്‍.ഇത്ര  ചെറിയ  ഒരു  രാഷ്ട്രമാണ്  ഇന്ന്  ലോകത്തെ  മുഴുവന്‍  നയിക്കുന്നത് . ഇത്  അവരുടെ  കഴിവാണ് ,ഇത്ര  ചെറിയ  രാജ്യമാണ്  ഇന്ന്  ശാസ്ത്ര  സാങ്കേതിക  വിദ്യയില്‍ ഏറ്റവും  മികച്ചു  നില്‍ക്കുന്നവരും എന്ന് മറന്നുകൂടാ.

3.പലസ്തീനില്‍  അറബികള്‍ക്കുള്ള  അത്ര  തന്നെ  അവകാശം ഇസ്രയേലികള്‍ക്കുണ്ട്.......
4 .ഇസ്രായേലികള്‍ അമേരിക്കകാരുടെ ചട്ടുകങ്ങളാണ്

5.ഇന്ന്  പലസ്തീനും ഇസ്രയേലും  നില്‍ക്കുന്ന  പ്രദേശം  ഏറ്റവും  കൂടുതല്‍  യുറേനിയം നിക്ഷേപം  ഉള്ള  ഒരു  സ്ഥലമാണ്. അത് കൊണ്ട്  തന്നെ  ഇവിടെ  ഇസ്രായേലികള്‍  നിലനില്‍ക്കേണ്ടതും  .......അവര്‍  അറബികളെ ഉന്മൂലനം ചെയേണ്ടതും  എല്ലാ  സാമ്രാജ്യത്വ  ശക്തികളുടെയും  ആവശ്യമാണ്.
6.ഗാസയിലെ   ജനസംഖ്യയുടെ  75% യുവജനമാണ്  അവിടുത്തെ  സാക്ഷരത  1%ല്‍ താഴെയും .യുവജന മുന്നേറ്റത്തിലൂടെ മാത്രമേ ഇനി അവിടെ മാറ്റം കൊണ്ട് വരാന്‍ സാധിക്കൂ

7 .ഇനി വരേണ്ടത് ഇവര്‍  രണ്ടു  പേരും  സാഹോദര്യത്തോടെ  കഴിയുന്ന  ഒരു  പ്രദേശം , പലായനം  ചെയപ്പെടുന്നവന്റെ  വേദന  ഇസ്രായേലികള്‍ക്ക്  മറ്റാരെക്കാള്‍  നന്നായി  അറിയാം 
സ്വന്തം  ദേശത്ത്  ജീവിക്കാന്‍  അവര്‍ക്കവകാശമുണ്ട്  എന്നാല്‍  മറ്റുള്ളവരുടെ  വികാരം  വ്രണപ്പെടുത്തി കൊണ്ടായിരിക്കരുത്.

8.ഒരു  യഥാര്‍ത്ഥ്യം , പലസ്തീനുകാര്‍ക്കും  ഇസ്രയേലികള്‍ക്കും  ജീവിക്കാന്‍  ആവശ്യമായതിലേറെ  മണ്ണ്  ഇന്ന്  ആ  പ്രദേശത്തുണ്ട്!!!!!!!  :)

Wednesday, 18 April 2012

hi,
am going to begin my voyage in here.............................
my very first post................
await for more on coming days
here is me anamika with my thoughts