"I do my things and you do yours. I am not in this world to live upto your expectations and you are not in this world to live upto mine. You are you ,and I am I and if by chance we meet each other then its beautiful. If not it can't be helped"

Sunday, 13 January 2013

കെവിന്‍ കാര്‍ട്ടെര്‍

1993ല്‍ സുഡാനിലുണ്ടായ ക്ഷാമത്തിന്റെ ഏറ്റവും ഭീകരമായ ചിത്രം നമുക്ക് സമ്മാനിച്ചത് കെവിന്‍ കാര്‍ട്ടെര്‍ എന്ന ഫോട്ടൊഗ്രാഫെര്‍ ആയിരുന്നു .ലോകത്തെ മുഴുവന്‍ ഞെട്ടിച്ച , മനുഷ്യ മനസാക്ഷിയെ ചോദ്യം ചെയ്ത , ഇത്തരം ഭീകരതകള്‍ ഇനി ആവര്‍ത്തിക്കപ്പെടരുതെന്ന സന്ദേശം നല്‍കിയ ഈ ഫോട്ടോയുടെ സൃഷ്ടാവിന് സമൂഹം പകരം നല്‍കിയത് മരണമായിരുന്നില്ലേ?1994 ലെ പുലിസ്റ്റര്‍ പ്രൈസ്‌ ജേതാവായ തെക്കേ ആഫ്രിക്കകാരനായ പത്രഛായാഗ്രഹകനാണ് കെവിന്‍ കാര്‍ട്ടര്‍ (സെപ്റ്റംബര്‍ 13, 1960 ജൂലൈ 27, 1994).കെവിന് ഈ ചിത്രത്തിന്റെ പേരില്‍ അഭിനന്ദനങ്ങളേക്കാളേറെ കിട്ടിയത് കുറ്റപ്പെടുത്തലുകളായിരുന്നു. ആ കുട്ടിയെ കഴുകന് കൊടുത്ത് ചിത്രമെടുത്തതിനെതിരെ ലോകത്തുള്ള എല്ലാവരും പ്രതികരിച്ചു. പുലിസ്റ്റര്‍ പ്രൈസിന് അര്‍ഹമായെങ്കില്‍ കൂടി കാര്‍ട്ടെറെ ഇവ ഒത്തിരി വേദനിപ്പിച്ചിരുന്നു എന്ന് വേണം നാം മനസിലാക്കാന്‍. അതുകൊണ്ടാണല്ലോ മുപ്പത്തിനാലാം വയസ്സില്‍ അദ്ദേഹം നമ്മോടു യാത്ര പറഞ്ഞത്.മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ് കെവിന്റെതെന്നു ഭൂരിഭാഗം പേരും വിലയിരുത്തി. കെവിന്‍ കുട്ടിയെ രക്ഷിച്ചില്ലെന്നു പലരും കരുതി. കുറ്റപ്പെടുത്തലുകള്‍ അയാളെ ഒരുപാടു വേട്ടയാടി.പക്ഷെ കെവിന്‍ ഫോട്ടോയെടുത്തു കഴിഞ്ഞപ്പോഴേക്കും ആ കഴുകന്‍ പറന്നകന്നിരുന്നു എന്ന് അദ്ദേഹ ത്തിനോപ്പമുണ്ടായിരുന്ന ദക്ഷിണാഫ്രിക്കന്‍ ഫോട്ടൊഗ്രാഫെര്‍ വ്യക്തമാക്കിയിട്ടുണ്ട്.അതു മാത്രമല്ല ഭക്ഷണം വാങ്ങാനുള്ള തിരക്കില്‍ പെട്ട് രക്ഷിതാക്കള്‍ കുട്ടികളെ ഉപേക്ഷിച്ചു പോയ നേരമായിരുന്നു അത്.പിന്നീട് അവര്‍ തിരിച്ചു വന്നു കുട്ടിയെ കൊണ്ടുപോയെന്നും ഇദ്ദേഹം വെളിപ്പെടുത്തി.
അന്നേ ദിവസം കെവിനെഴുതിയ ഡയറിക്കുറിപ്പുകളില്‍ നിന്ന് ചില ഭാഗങ്ങളിതാ ‘പ്രിയപ്പെട്ട ദൈവമേ.. ഒരു കാരണവശാലും ഞാന്‍ ഭക്ഷണം വെറുതെ കളയില്ല ; എത്ര വയര്‍ നിറഞ്ഞിരിക്കുകയാണെങ്കിലും എത്ര ചീത്ത ഭക്ഷണമാണെങ്കിലും.ഈ കൊച്ചുകുട്ടിയെ എന്നും സംരക്ഷിക്കാനും നയിക്കാനും പട്ടിണിയില്‍ നിന്ന് അകറ്റി നിര്‍ത്താനും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു . സ്വന്തം കാര്യങ്ങളെക്കാള്‍നമുക്ക് ചുറ്റുമുള്ള ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ എല്ലാവര്‍ക്കും സാധ്യമാകണേ. ഈ ചിത്രം അതിനു പര്യാപ്തമാവുന്ന ഒന്നാവണേ. ഇതിനെ ഒരിക്കലും നശിപ്പിക്കരുതേ.’
ഇങ്ങനെ എഴുതിയ കെവിന്‍ മനുഷ്യത്വമില്ലാത്തവനാണെന്ന് നാം എങ്ങനെ ഉറപ്പിച്ചു. എന്തായാല്ലും വിമര്‍ശനങ്ങള്‍ താങ്ങാനാവാതെ വന്നപ്പോള്‍ കെവിന്‍ എഴുതി’ഞാന്‍ മാനസികമായി തകര്‍ന്നു.. ഫോണ്‍ ഇല്ല.. വാടക കൊടുക്കാന്‍ പണമില്ല.. കുട്ടികളുടെ ആവശ്യത്തിനു പണമില്ല ! കടം വീട്ടാന്‍ പണമില്ല.. പണം!!!! മുറിവേറ്റതും പട്ടിണികാരുമായ കുട്ടികളുടെ മരണ ദൃശ്യങ്ങള്‍, മൃതദേഹങ്ങള്‍,ദേഷ്യം,വേദന………..എല്ലാം എന്നെ വേട്ടയാടുന്നു. ഞാന്‍കേന്നിനോടോത്തു ചേരുവാന്‍ പോവുന്നു ……..ഞാന്‍ അത്ര ഭാഗ്യവാനാണെങ്കില്‍’ .ഇത് അദ്ദേഹത്തിന്റെ അവസാന കുറിപ്പായി ………ആത്മഹത്യാ കുറിപ്പ്.
1980 കളുടെ മധ്യത്തില്‍ ദക്ഷിണാഫ്രിക്കയില്‍ ഉണ്ടായിരുന്ന നെക് ലെസിംഗ് വധശിക്ഷ ആദ്യമായി പുറം ലോകത്തെ കാണിച്ച, വര്‍ണ വിവേചനത്തിനെതിരെ പ്രവര്‍ത്തിച്ച 4 ഫോട്ടൊഗ്രാഫെര്‍മാരുടെ സംഘടനയിലെ അംഗമായ കെവിന്‍ മുപ്പത്തിനാലാം വയസ്സില്‍ ജീവിക്കാനുള്ള നാണക്കേട് കൊണ്ട് ആത്മഹത്യ ചെയ്തു. ആത്മഹത്യ ചെയ്തതിനു ശേഷം ഇന്നും നാം കെവിനെ കുറ്റപ്പെടുത്തികൊണ്ടേയിരിക്കുന്നു.അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ചോ മരണത്തെക്കുറിച്ചോ അറിയാന്‍ താല്പര്യം കാണിക്കാതെ നാം അദ്ദേഹത്തെ ക്രൂശി ച്ചുകൊണ്ടേയിരിക്കുന്നു.
കെവിന്‍ ഇതാണോ അര്‍ഹിച്ചിരുന്നത് ?
സമൂഹം ഇതാണോ കെവിന് നല്‍കേണ്ടിയിരുന്നത് ?

2 comments:

  1. അനാമിക,വളരെ നല്ല പ്രതികരണം..എഴുത്ത്..സന്തോഷം.
    ഭാവുകങ്ങള്‍ .

    ReplyDelete
  2. Well Said
    https://www.facebook.com/groups/naserkp/permalink/469038473145509/

    ReplyDelete