"I do my things and you do yours. I am not in this world to live upto your expectations and you are not in this world to live upto mine. You are you ,and I am I and if by chance we meet each other then its beautiful. If not it can't be helped"

Sunday, 13 January 2013

പലസ്തീന്‍


 പലസ്തീന്‍  എന്ന രാജ്യത്തിലെ  ആദിമ  നിവാസികള്‍  അമോരിറെസ്  , കനമിറെസ്  എന്നിവരായിരുന്നു .അന്ന്   ജൂതര്‍  ഫെരോവയുടെ  അടിമതത്തിലുള്ള    ഒരു  ചെറിയ  വിഭാഗമാണ്‌ അവിടെ  നിന്നും  യഹൂദരെ  മോചിപിച്ച് ജോഷ്വ , മോഷ  എന്നീ   പ്രവാചകന്മാര്‍  അവരെ  അവരുടെ  വാഗ്ദത്ത ഭൂമിയായ  പലസ്തീനിലെക്ക്  കൊണ്ട്  വന്നു.എന്നിട്ടവിടുത്തെ ജനവിഭാഗങ്ങളായിരുന്ന ഫിലിസ്ത്യരെ തോല്പിച്ച് അവര്‍ കാനന്‍ ദേശം  ഭരിക്കാന്‍  തുടങ്ങി 
എന്നാല്‍ അധികം  വൈകാതെ  തന്നെ  അവരുടെ  കെട്ടുറപ്പും  മറ്റും  തകര്‍ന്നു .......പേര്‍ഷ്യകാരുടെയും  ബാബിലോനിയരുടെയും  അക്രമം  ചെറുത്‌  നില്ക്കാന്‍  സാധിക്കാതെ  ജൂതന്മാര്‍ പലായനം  ചെയ്യേണ്ടി  വന്നു.പിന്നീട്  വര്‍ഷങ്ങളോളം  അവര്‍  പലായനം  തുടര്‍ന്നു. ഒരു  രാജ്യത്തും  അവര്‍  അംഗീകരിക്കപ്പെട്ടില്ല അവസാനമായി അവര്‍  അഭയം  തേടിയ  ജെര്‍മനിയില്‍ നിന്നും  അവര്‍  നിഷ്കരുണം കൊല  ചെയ്യപ്പെട്ടു. ഈ ജൂത വിരുദ്ധ വികാരം ആന്റി  സെമിടിസം  എന്ന്  അറിയപ്പെട്ടു.

ഈ  കാലത്താണ്  തെയോടെര്‍ ഹെര്ശേല്‍  എന്ന  എഴുത്തുകാരന്‍  "ദി  ജ്യൂയിഷ് സ്റ്റേറ്റ്" എന്ന  പുസ്തകം  എഴുതുന്നത്.ഇത്  ജൂതന്മാരുടെ സ്വന്തം  ഭൂമിയായ  കാനന്‍  ദേശത്തേക്ക്  തിരിച്ചു  പോവാന്‍  ആഹ്വാനം  ചെയ്തു.ഇദ്ദേഹത്തിന്റെ  പിന്തുടര്‍ച്ചക്കാര്‍  സിയോനിസ്റ്റുകള്‍ എന്ന്  അറിയപ്പെട്ടു.അവര്‍  ജൂതരാഷ്ട്രത്തില്‍   വിശ്വസിക്കുന്നവരാണ്.

പിന്നീട്  ബ്രിട്ടന്റെയും അമേരിക്കയുടെയും  സഹായത്തോടെ  അവര്‍  കാനന്‍  ദേശം  സ്ഥിതി  ചെയ്യുന്ന പലസ്തീനിലേക്ക്  കുടിയേറി.ഇത്  അവിടെ കാലങ്ങളോളം നിവസിച്ച  അറബികള്‍ക്ക്  സഹിക്കാനായില്ല. അവര്‍ യുദ്ധം തുടങ്ങി.എന്നാല്‍  ജൂതന്മാര്‍ക്ക്  പല  വിദേശ  ശക്തികളുടെയും സഹായം  ഉണ്ടായിരുന്നു.അങ്ങനെ  വെറും  75000 ത്തോളം  പേരെ  വെച്ച്  ജൂത  രാഷ്ട്രം  സ്ഥാപിക്കപ്പെട്ടു.പാലായനത്തിനു  അറുതി  വന്നു. യുദ്ധം കനത്തപ്പോള്‍ 1947 നവംബറില്‍  ഐക്യരാഷ്ട്രസഭ  പലസ്തീന്‍  ഇസ്രയേല്‍ എന്ന്  രണ്ടു  രാജ്യമായി  ആ  പ്രദേശത്തെ  വിഭജിക്കാന്‍  തീരുമാനിച്ചു .എന്നാല്‍  ഇതിനു  പലസ്തീന്‍  തയ്യാറായിരുന്നില്ല .രാജ്യം  മുഴുവന്‍  അവര്‍ക്ക്  വേണമെന്ന്  അവര്‍  അവകാശപെട്ടു എന്നാല്‍ ഈ  ആവശ്യം   അംഗീകരിക്കപെട്ടില്ല.1948 മെയ്‌15 നു  അങ്ങനെ   ഇസ്രയേല്‍  ഉണ്ടായി 

ഇനി  എന്‍റെ  വീക്ഷണങ്ങള്‍ ;
1.ഇവിടെ  ഇപ്പോള്‍  നിലനില്‍ക്കുന്നത്  തിരിച്ചറിയലിന്റെ  പ്രശ്നമാണ്  , നൂറ്റാണ്ടുകളായുള്ള  പീഡനത്തിനും  അവഗണനക്കുമൊടുവില്‍  സ്വന്തം  അസ്ഥിത്വം  ഇസ്രയെലിലൂടെ തിരിച്ചു  പിടിച്ച  ഇസ്രായേലികള്‍ക്ക്  പലസ്തീനുകാരുടെ  അഥവാ  പലായനം  ചെയ്യുന്നവന്‍റെ  വേദനയും വിഹ്വലതകളും  മനസിലായില്ല  എന്നത്  വിരോധാഭാസം 
2.ഇന്ന്  ലോകത്തെ  മൊത്തം  ജനസംഖ്യയുടെ  0.2% മാത്രമാണ്  ജൂതന്മാര്‍.ഇത്ര  ചെറിയ  ഒരു  രാഷ്ട്രമാണ്  ഇന്ന്  ലോകത്തെ  മുഴുവന്‍  നയിക്കുന്നത് . ഇത്  അവരുടെ  കഴിവാണ് ,ഇത്ര  ചെറിയ  രാജ്യമാണ്  ഇന്ന്  ശാസ്ത്ര  സാങ്കേതിക  വിദ്യയില്‍ ഏറ്റവും  മികച്ചു  നില്‍ക്കുന്നവരും എന്ന് മറന്നുകൂടാ.

3.പലസ്തീനില്‍  അറബികള്‍ക്കുള്ള  അത്ര  തന്നെ  അവകാശം ഇസ്രയേലികള്‍ക്കുണ്ട്.......
4 .ഇസ്രായേലികള്‍ അമേരിക്കകാരുടെ ചട്ടുകങ്ങളാണ്

5.ഇന്ന്  പലസ്തീനും ഇസ്രയേലും  നില്‍ക്കുന്ന  പ്രദേശം  ഏറ്റവും  കൂടുതല്‍  യുറേനിയം നിക്ഷേപം  ഉള്ള  ഒരു  സ്ഥലമാണ്. അത് കൊണ്ട്  തന്നെ  ഇവിടെ  ഇസ്രായേലികള്‍  നിലനില്‍ക്കേണ്ടതും  .......അവര്‍  അറബികളെ ഉന്മൂലനം ചെയേണ്ടതും  എല്ലാ  സാമ്രാജ്യത്വ  ശക്തികളുടെയും  ആവശ്യമാണ്.
6.ഗാസയിലെ   ജനസംഖ്യയുടെ  75% യുവജനമാണ്  അവിടുത്തെ  സാക്ഷരത  1%ല്‍ താഴെയും .യുവജന മുന്നേറ്റത്തിലൂടെ മാത്രമേ ഇനി അവിടെ മാറ്റം കൊണ്ട് വരാന്‍ സാധിക്കൂ

7 .ഇനി വരേണ്ടത് ഇവര്‍  രണ്ടു  പേരും  സാഹോദര്യത്തോടെ  കഴിയുന്ന  ഒരു  പ്രദേശം , പലായനം  ചെയപ്പെടുന്നവന്റെ  വേദന  ഇസ്രായേലികള്‍ക്ക്  മറ്റാരെക്കാള്‍  നന്നായി  അറിയാം 
സ്വന്തം  ദേശത്ത്  ജീവിക്കാന്‍  അവര്‍ക്കവകാശമുണ്ട്  എന്നാല്‍  മറ്റുള്ളവരുടെ  വികാരം  വ്രണപ്പെടുത്തി കൊണ്ടായിരിക്കരുത്.

8.ഒരു  യഥാര്‍ത്ഥ്യം , പലസ്തീനുകാര്‍ക്കും  ഇസ്രയേലികള്‍ക്കും  ജീവിക്കാന്‍  ആവശ്യമായതിലേറെ  മണ്ണ്  ഇന്ന്  ആ  പ്രദേശത്തുണ്ട്!!!!!!!  :)

2 comments:

  1. voyage നന്നായിട്ടുണ്ട്.പലെസ്തിന്‍ പ്രശ്നത്തില്‍ പുതിയൊരു നീക്കം നടക്കുന്നു.ഫത്ത പാര്‍ട്ടിയും ഹമാസും പുതിയ ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുന്നു.പിന്നെ ഇസ്രായേലിന്റെ പലെസ്റിനെ കുറിച്ചുള്ള അവകാശ വാദം ശരിയാണോ എന്നെനിക്കു സംശയം ഉണ്ട്?പക്ഷെ ഇനി അത് പറയുന്നതില്‍ അര്‍ത്ഥമില്ല.താങ്കള്‍ ഈ ലൈന്‍ കേട്ടിടുണ്ടാവും?
    "അവസാന അതിര്‍ത്തിയും മുറിച്ചു കടന്നു ഞങ്ങള്‍ എവിടേക്ക് പോകുവാനാണ്?അവസാന ആകാശത്തിനും അപ്പുറം പക്ഷികള്‍ എങ്ങോട്ട് പറക്കുവനാണ്?"---mohmoud darwish,palestine poet

    ReplyDelete
  2. ലളിതമായ എഴുത്തും നിരീക്ഷണങ്ങളും ... ആശംസകൾ

    ReplyDelete