"I do my things and you do yours. I am not in this world to live upto your expectations and you are not in this world to live upto mine. You are you ,and I am I and if by chance we meet each other then its beautiful. If not it can't be helped"

Thursday, 28 March 2013

just an article

ഡീസല്‍ വില എല്ലാ മാസവും കൂടും എന്ന നിലപ്പാട് കേന്ദ്ര ഊര്‍ജ്ജ മന്ത്രി വീരപ്പ മൊയ്ലി ഈയിടെ വ്യക്തമാക്കുകയുണ്ടായി. ഡീസല്‍ വില്‍പ്പന മൂലം ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഉണ്ടായ നഷ്ടം നികത്തലാണ് പ്രധാന ലക്‌ഷ്യം ..അല്ലെങ്കിലും ഭാരതത്തെ തന്നെ തീറെഴുതി കൊടുക്കാന്‍ തയാറായി നില്‍ക്കുന്ന സര്‍ദാര്ജിമാര്‍ ഭരിക്കുന്ന നമ്മുടെ നാട്ടില്‍ ഇതില്‍ കുറച്ചൊന്നും പ്രതീക്ഷിക്കേണ്ടതില്ല .നമ്മള്‍ ആഗോളവത്കരണം നടപ്പക്കികൊണ്ടിരിക്ക...ുകയാണല്ലോ. സത്യം പറയട്ടെ , സര്‍കാരിന്റെ അധികാര ധാര്‍ഷ്ട്യത്തെക്കാള്‍ എന്നെ അതിശയിപ്പിച്ചത് ജനങ്ങളുടെ നിസ്സംഗതയാണ്. ഇവിടെ എന്തുണ്ടായാലും ഞങ്ങള്‍ക്കൊന്നുമില്ല അല്ലെങ്കില്‍ വില എത്ര കൂടിയാലും താങ്ങാന്‍ തയാറാണെന്ന നിലപാടിനോട് ഒരു രീതിയിലും യോജിക്കാനാവുന്നില്ല . ഇതൊരു ജനാധിപത്യ രാഷ്ട്രമാണ്. ജനാധിപത്യം ജനങ്ങള്‍ക്ക്‌ മേലുള്ള ആധിപത്യമല്ല മറിച്ച് ജനങ്ങളുടെ ആധിപത്യമാണ്‌ എന്ന് എന്തുകൊണ്ടാണ് നാം തിരിച്ചറിയാത്തത്.നമ്മുടെ പണം ഉപയോഗിച്ചാണ് ഇവിടെ കോടിക്കണക്കിനു രൂപയുടെ അഴിമതികള്‍ നടക്കുന്നത്.ഇവിടെ നഷ്ട്ടമുണ്ടാവുന്നത് നികുതി കൊടുക്കുന്ന സാധാരണകാരന് മാത്രമാണ് . അവിടവിടായി ഉണ്ടാവുന്ന രോഷ പ്രകടനങ്ങളില്‍ ഓരോ പ്രശ്നവും കഴിഞ്ഞു പോവുന്നു .എങ്ങനെയാണ് ഇത്രെയും തണുപ്പന്‍ മട്ടില്‍ നമുക്ക് പ്രതികരിക്കാന്‍ ആവുന്നത്.എന്നാണ് ഇവിടെ ഒരു mass movement ഉണ്ടാവാന്‍ പോവുന്നത്. മനുഷ്യന്‍റെ മൗലിക അവകാശങ്ങളില്‍ പലതും നിഷേധിക്കപെട്ട ഒരു സംവിധാനത്തിലാണ് നാം ജീവിക്കുന്നത്. ഭരണകൂടത്തിനെതിരായ ഒറ്റയാള്‍ അഥവാ ചെറുസമരങ്ങള്‍ എല്ലാം തന്നെ അടിച്ചമര്‍ത്തപ്പെടുന്നു , ആശയ സംവേദനത്തിനുള്ള അവകാശം നമുക്ക് ഇന്നുണ്ടോ , ഫേസ്ബുക്കില്‍ ഒരു പോസ്റ്റിടണമെങ്കില്‍ ആദ്യം കേസ് നടത്താന്‍ കൈയില്‍ കാശുണ്ടോ എന്ന് നോക്കണം , പ്രതികരിക്കാന്‍ നമുക്കവകാശമില്ല, സമത്വം, സ്വാതന്ത്ര്യം , ചൂഷണത്തിനെതിരായുള്ള അവകാശം ഇവയൊന്നും നമുക്ക് പൂര്‍ണമായി ലഭിക്കുന്നില്ല. ഇവയെല്ലാം ലോകത്തെ ബൃഹദ് ഭരണഘടനയിലെ വരികള്‍ മാത്രമായി ഒതുങ്ങി പോവുന്നു. അതിസാമര്‍ത്ഥ്യക്കാരുടെയും , അഴിമതിക്കാരുടേയും , ദുര്‍നടപ്പുകാരുടെയും ഒരു കൂട്ടമാണ്‌ നമ്മെ ഭരിക്കുന്ന മഹാന്മാര്‍. അമേരിക്കയുടെയും മറ്റു മുതലാളിത്ത രാജ്യങ്ങളുടെയും ആശ്രിതരാണ് ഇന്ന് നമ്മള്‍. സ്വന്തം രാജ്യം എഡിബിയില്‍ നിന്നും ലോകബാങ്കില്‍ നിന്നും കടമെടുത്ത് പാപ്പരായി നില്‍ക്കുന്ന സമയത്തും കോടികള്‍ മുടക്കി വിദേശയാത്ര ചെയ്ത രാഷ്ട്രപതിയാണ് നമ്മെ ഭരിക്കുന്നത്.അത് പോലെ സ്വന്തം രാജ്യം ആകെ കടത്തില്‍ മുങ്ങിക്കിടക്കുമ്പോള്‍ മറ്റു രാജ്യങ്ങള്‍ക്ക് കോടികളുടെ സഹായം ചെയ്യുന്ന ഉദാരമായ മനസ്സിനുടമയാണ് നമ്മുടെ പ്രധാനമന്ത്രി, ആ നേരം സ്വന്തം കാര്യം നോക്കി കോടിക്കണക്കിനു രൂപ മുടക്കി തന്‍റെ ബാത്ത്റൂം നവീകരിച്ചവനാണ് നമ്മുടെ പ്ലാനിങ്ങ് കമ്മീഷണര്‍ . അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്നവരാണ് നമ്മുടെ ബ്യൂറോക്രാറ്റുകള്‍ ജനാധിപത്യത്തിന്‍റെ മൂന്നാം നെടുംതൂണായ നിയമ വ്യവസ്ഥിതിക്ക് മുന്‍പില്‍ എല്ലാവരും തുല്യരാണെങ്കിലും ചിലര്‍ കൂടുതല്‍ തുല്യരാണ്. പ്രതി ദിവസം 20 രൂപ കൊണ്ട് അഞ്ചു പേരുള്ള കുടുംബത്തിന് സുഖമായി ജീവിക്കാമെന്ന സിദ്ധാന്തം കണ്ടുപിടിച്ച് പണം കൊണ്ട് കളിക്കുന്നവരാണ് നമ്മുടെ മുഖ്യമന്ത്രിമാരില്‍ പലരും , ജനാധിപത്യത്തിന്‍റെ നാലാം നെടും തൂണായ പത്രമാധ്യമങ്ങളാണെങ്കില്‍ ഇന്ന് പക്ഷം ചേര്‍ന്ന് വാര്‍ത്തകള്‍ ആഘോഷിക്കുന്നു.ഇവരെല്ലാം ചേര്‍ന്ന് പൊടിപൊടിക്കുന്ന കാശിന്‍റെ കാല്‍ഭാഗത്തിലൊരംശം പോലും വേണ്ട ഇവിടെയുള്ള മുഴുവന്‍ ജനങ്ങളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍. രാജ്യം സാമ്പത്തിക പ്രതിസന്ധികളിലൂടെ നീങ്ങി കൊണ്ടിരിക്കുമ്പോള്‍ ഐപിഎല്ലും സിസിഎല്ലും പണം കൊണ്ട് തിമര്‍ക്കുകയാണ്. മുംബൈയിലെ തെരുവുകളില്‍ ആയിരങ്ങള്‍ ഭക്ഷണമില്ലാത്ത വയറുമായി അന്തിയുറങ്ങുമ്പോള്‍ കുറച്ചപ്പുറത്ത് നിശാക്ലബ്ബുകളില്‍ നമ്മുടെ സ്പോര്‍ട്സ് സിനിമ താരങ്ങള്‍ പെണ്‍ക്കുട്ടികളോടൊപ്പം ആടി തിമര്‍ക്കുകയായിരുന്നു ......അതിനും കുറച്ചപ്പുറത്ത് അംബാനിയുടെ ആന്‍റിലയില്‍ നമ്മുടെ രാഷ്ട്രത്തിന്‍റെ തന്നെ ഗതി നിര്‍ണയിച്ചേക്കാവുന്ന ബിസിനസ് ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. കെ കെ ഷാഹിനയും , ഇറോം ശര്‍മിളയും , ബിനായക് സെന്നും കൂടംകുളവുമെല്ലാം മറ്റാരുടെയോ പ്രശ്നങ്ങളായി നാം ചിത്രീകരിക്കുന്നത് നമ്മള്‍ ഓരോരുത്തരും നമ്മളിലേക്ക് മാത്രം ഒതുങ്ങികൂടുന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്, ഇവിടെ ആര്‍ക്കെതിരെ എന്ത് ചൂഷണമുണ്ടായാലും നമ്മുക്കൊന്നുമില്ല , ആര് എന്തഴിമതി നടത്തിയാലും നമുക്കൊന്നുമില്ല , പഞ്ചായത്ത്‌ ഓഫീസുകളിലും മന്ത്രിമന്തിരങ്ങളിലും കാര്യം നടക്കാനായി നമ്മളും കൊടുക്കും കാശ് ...... ആരെയാണ് നാം ഭയക്കുന്നത്? നാം തിരഞ്ഞെടുത്ത ഗവണ്‍മെന്‍റിനെയോ ? അതോ ലത്തിയെയും കണ്ണീര്‍വാതകങ്ങളെയും ഗ്രനേടുകളെയുമോ? എല്ലാ രംഗങ്ങളിലും അഴിമതിയും സ്വജനപക്ഷപാതവും മറ്റനേകം ജീര്‍ണതകളും അതിന്‍റെ പാരമ്യത്തിലെത്തി നില്‍ക്കുന്നു....നിത്യോപയോഗ സാധനങ്ങള്‍ക്ക് താങ്ങാനാവാത്ത വില , കുടിവെള്ള പ്രശ്നം , ഗ്യാസില്ല , വൈദ്യുതി ഇല്ല , സാധാരണകാരുടെ ജീവിതം ദുസഹമായി തീര്‍ന്നിരിക്കുന്നു... ഇതിനെല്ലാം പുറമേ ഗവണ്‍മെന്‍റ് സ്പോണ്‍സര്‍ ചെയുന്ന ബലാല്‍സംഗങ്ങളും അതുമൂലമുണ്ടാവുന്ന അരക്ഷിതാവസ്ഥയും.... ഇപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ നാം ഇനി എപ്പോഴാണ് പ്രതികരിക്കുക ?

3 comments: